Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tightened:

Wayanad

അ​തി​ർ​ത്തി​ക​ളി​ൽ സം​യു​ക്ത പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കും: ജി​ല്ലാ​ത​ല ജ​ന​കീ​യ ക​മ്മി​റ്റി

ക​ൽ​പ്പ​റ്റ: ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ചെ​ക്ക്പോ​സ്റ്റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്താ​ൻ എ​ക്സൈ​സ് ജി​ല്ലാ​ത​ല ജ​ന​കീ​യ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.

ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ക​ട​ത്ത്, ഉ​പ​യോ​ഗം, വ്യാ​ജ മ​ദ്യ​നി​ർ​മാ​ണം എ​ന്നി​വ ത​ട​യു​ന്ന​തി​ന് ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ​ന ത​ട​യു​ന്ന​തി​ന് ഉ​ന്ന​തി​ക​ൾ, സ്കൂ​ളു​ക​ൾ, കോ​ള​ജു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​ക​ൾ തു​ട​രും.

ഇ​തി​നാ​യി വാ​ർ​ഡ്ത​ലം മു​ത​ലു​ള്ള ജ​ന​ജാ​ഗ്ര​ത സ​മി​തി​ക​ളെ ശ​ക്തി​പ്പെ​ടു​ത്തി ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന പ​രാ​തി​ക​ളി​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും എ​ക്സൈ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ജി​ല്ല​യി​ൽ 2025 ഓ​ഗ​സ്റ്റ് 19 മു​ത​ൽ 2026 ഓ​ഗ​സ്റ്റ് 19 വ​രെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ 623 അ​ബ്കാ​രി കേ​സു​ക​ളും 397 മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളും 2566 കോ​ട്പ കേ​സു​ക​ളും അ​ട​ക്കം 3586 കേ​സു​ക​ൾ എ​ക്സൈ​സ് വ​കു​പ്പ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. 5157 റെ​യ്ഡു​ക​ൾ, വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് 31 കാ​ന്പ​യി​ൻ റെ​യ്ഡു​ക​ളും ന​ട​ത്തി. പ​രി​ശോ​ധ​ന​ക​ളി​ൽ 109 ലി​റ്റ​ർ ചാ​രാ​യം, 2451 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യം, 333 ലി​റ്റ​ർ അ​ന്യ സം​സ്ഥാ​ന വി​ദേ​ശ​മ​ദ്യം, 1792 ലി​റ്റ​ർ വാ​ഷ്, 11 ലി​റ്റ​ർ ബി​യ​ർ, 3.750 ലി​റ്റ​ർ വൈ​ൻ, 47 ലി​റ്റ​ർ അ​രി​ഷ്ടം, 13 ക​ഞ്ചാ​വ് ചെ​ടി, 19.653 കി​ലോ​ഗ്രാം ക​ഞ്ചാ​വ്, 55.170 ഗ്രാം ​ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ്, 138.583 ഗ്രാം ​എം​ഡി​എം​എ, 4546.390 ഗ്രാം ​പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.

വി​വി​ധ അ​ബ്കാ​രി, മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ലാ​യി 35 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. രേ​ഖ​ക​ളി​ല്ലാ​തെ ക​ട​ത്തി​യ 3,72,61,150 രൂ​പ പി​ടി​ച്ചെ​ടു​ത്ത് തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യും എ​ക്സൈ​സ് വ​കു​പ്പ് അ​ധി​കൃ​ത​ർ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ന​ന്ത​വാ​ടി, സു​ൽ​ത്താ​ൻ ബ​ത്തേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മീ​നാ​ക്ഷി രാ​മ​ൻ, പ്ര​സ​ന്ന ശ​ശീ​ന്ദ്ര​ൻ, എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ പി.​കെ. സ​തീ​ഷ് കു​മാ​ർ, ജി​ല്ലാ വി​മു​ക്തി മാ​നേ​ജ​ർ സ​ജി​ത്ത് ച​ന്ദ്ര​ൻ, ഗ​വ. പ്ലീ​ഡ​ർ എ​ബി ചെ​റി​യാ​ൻ, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ, ജ​ന​കീ​യ സ​മി​തി അം​ഗ​ങ്ങ​ൾ, രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up